😈Game of Demons 9 [Demon king] [Climax]

Posted by

മനു: മോളിന്നലെ എന്തോന്നാ കഴിച്ചേ……

 

അഞ്ചു: ദോശ…. ഏട്ടനെ കാണാത്തോണ്ട് ഒന്നേ കഴിച്ചള്ളു….

 

മനു: very good…….

 

അഞ്ചു: എന്തേ…..

 

മനു…: ഒരു ദോശക്ക് ഇങ്ങനെ…. ഒരു അഞ്ചേണ്ണം ഉള്ളിൽ പോയിരുന്നെങ്കിൽ…. ഹോ…. ഓർക്കാൻ പോലും വയ്യ…..

 

അഞ്ചു: ഞാനത്ര കനൊന്നും ഇല്ലാ….

 

മനു: പിന്നെ…. ഇതൊന്ന് വന്ന് പൊക്കി നോക്ക്…. അപ്പൊ അറിയാ….

അഞ്ചു: ഞാനെങ്ങനെ എന്നെ തന്നെ പൊക്കാ…..എന്റെ മണ്ടൂസേ……

 

മനു: അത് നിന്റെ ഭാഗ്യം…..

 

അവൻ നടന്ന് ഡോറിൽ അടുത്തെത്തി. അത് തുറക്കാൻ അവളെ നിലത്ത് വയ്ക്കാൻ ഒരുങ്ങിയതും അഞ്ജുവിന്റെ വിലക്ക് വീണു.

 

അഞ്ചു: ദേ… എന്നെ ഭൂമിയിൽ വച്ചാ ഉണ്ടല്ലോ….

 

മനു; അപ്പൊ ഇത്‌ തുറക്കണ്ടേ….

 

അഞ്ചു: അതൊക്കെ ഞാൻ തുറന്നോളാ….

 

അതും പറഞ്ഞ് അഞ്ചു എത്തി വലിഞ്ഞ് വാതിലിന്റെ കുറ്റി തുറന്നു.

പുറത്ത് എല്ലാവരും അവരെ കാത്ത് നിൽക്കായിരുന്നു.

 

അവർ വരുന്നത് കണ്ടപ്പോൾ അവർ അറിയാതെ പൊട്ടിച്ചിരിക്കാൻ തുടങ്ങി.

 

രൂപ : എന്താ ഏട്ടാ ഇത്….. ഭാര്യയെ സുഖിപ്പിക്കണോ….

 

മനു: ഒക്കെ വേണ്ടിവരും എന്റെ രൂപേ…. ഇതിനെ പല്ല് തേപ്പിച്ചു കൊടുക്കണമെന്ന്….

 

‘അമ്മ: അയ്യേ…. പെണ്ണ് പോത്ത് പോലെ വളർന്നു…. അതിനെ താഴെ വക്കടാ…..

 

‘അമ്മ പറഞ്ഞു…

 

അഞ്ചു: ആഹാ…. ഞാൻ മാത്രേ വളന്നള്ളോ…. ദേ ഇന്നലെ ഇവൾക്കും തേപ്പിച്ചുകൊടുത്തു….

Leave a Reply

Your email address will not be published. Required fields are marked *