😈Game of Demons 9 [Demon king] [Climax]

Posted by

ആ മുഖത്ത് ഒരു ചിരി വിടർന്നു….

അവനാ ചുറ്റികകൊണ്ട് മനുവിന്റെ നേരെ നടന്നു…

അവൻ നിലത്ത് മലർന്ന് കിടക്കുകയായിരുന്നു….

 

അൽപ്പനേരം അവൻ മനുവിന്റെ മുഖത്തേക്ക് നോക്കി നിന്നു….

 

ജോണ്: നീ പേടിക്കണ്ടാ…. ഇത് വച്ച് നിന്നെ കൊല്ലാൻ പോകുന്നില്ല…..

നീ ഇനിയും കുറച്ചു മണിക്കൂർ കൂടി ജീവിക്കണം….

 

ചിലത് കാണാനായി….

 

തൽക്കാലം ഇത് നീ ഏറ്റ്‌വാങ്ങി മിണ്ടാതെ കിടക്ക്….

 

ജോണ് തന്റെ കയ്യിലുള്ള ചുറ്റിക അവന്റെ വലത്തെ കാലിനെ ഉന്നം വപ്പിച്ചും…

 

എന്നിട്ട് ചുറ്റിക പൊക്കി…

 

അവന്റെ ലക്ഷ്യ സ്ഥാനത്തേക്ക്‌ചുറ്റിക ചലിപ്പിച്ചു….

 

⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐

 

 

ജോണിന്റെ ഫോൺ വന്നപ്പോൾ മുതൽ അലി വല്ലാത്ത സന്തോഷത്തിൽ ആണ്…..

 

തനിക്ക് മുന്നിലെ ടേബിളിലെ മദ്യം ജോസിനും സിംഗരക്കും പകർന്നു നൽകി…

 

വിജയത്തിന്റെ ആനന്ദം…..

 

അവരൽപ്പ നേരം മദ്യത്തിനായി ചിലവഴിച്ചു….

 

ശേഷം രാജീവിന്റെ അടുത്തേക്ക് പോയി….

 

അവനെ ഒരു മുറിയിൽ അടച്ചിട്ടിരിക്കുകയാണ്…..

 

അവരാ മുറിയിലേക്ക് കയറി….

 

രാജീവ് ആ മുറിയുടെ ഉള്ളിലെ ഒരു ചുവരിൽ ചാരി ഇരുക്കുന്നുണ്ട്….

 

കയ്യും കാലുമൊന്നും കെട്ടിയിട്ടില്ല…..

 

കാല് ഒടിഞ്ഞിട്ടുണ്ടയിരുന്നു…

 

വേറെയും കുറെ അടി കൊണ്ടിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *