😈Game of Demons 9 [Demon king] [Climax]

Posted by

അത് കൂടുതലും രാത്രിയിലെ വേട്ടയാടലിന് വേണ്ടിയാണ് ഉപയോഗിക്കാറ്…..

 

പക്ഷെ ഈ കഴിവ് മനുഷ്യന് വന്നുകൂടാ എന്നില്ല….

 

അപൂർവങ്ങളിൽ അപൂർവമായ മനുഷ്യരിൽ ഇത് കാണാം…..’”””

 

 

‘”” അപ്പോൾ ഡോക്ടർ പറഞ്ഞുവരുന്നത് എന്റെ കുഞ്ഞിന് ഒന്നും ഇല്ലാന്നല്ലേ….’””

 

 

‘”” ഹ ഹ ഹ …. അതേടോ….. അവനൊന്നുമില്ല….. ‘””‘

 

ആനന്ദിന്റെ മുഖത്ത് ആശ്വാസത്തിന്റെ നേടുവീർപ്പ് ഉയർന്നു…..

 

‘””” പിന്നെ…. ഈ കാര്യം പുറത്ത് ആരോടും പറയണ്ട…. നമ്മുടെ നാടല്ലേ….

ചിലപ്പോ ഇവനെ വല്ല വിചിത്ര ജീവിയായി മുദ്ര കുത്തും….. ‘””

 

‘”” ശരി ഡോക്ടർ……. ‘””

 

അവർ ഡോക്ടറുടെ മുറിവിട്ട് പുറത്തേക്ക് പോയി….

 

പാർക്കിങ്ങിൽ നിർത്തിയ തങ്ങളുടെ ആൾട്ടോ കാറിൽ ഇരുവരും കയറി…

 

‘”””മാമ…… ‘””

 

മനു വിളിച്ചു…

 

‘””എന്തോ…..’””

 

‘”” ആ അങ്കിൾ എന്താ പറഞ്ഞേ….’””

 

‘”ആ അങ്കിള്….. എന്റെ മനുക്കുട്ടന്….. ഒരസുഖോം ഇല്ലാന്ന് പറഞ്ഞു…..”‘

 

‘”” സത്യം…..’””

 

”” ഹമ്മ്….. പിന്നേ….. ഈ കാര്യം ആരോടും പറയല്ലേ…. വീട്ടിൽ പോലും….. ‘”””

 

 

‘”” അതെന്താ വീട്ടിൽ പറഞ്ഞാ….. ‘””

 

 

‘”” എടാ മരംകേറി….. വീട്ടിൽ അറിഞ്ഞാൽ എല്ലാവരും അറിയും….. നാട്ടുകരെ വിളിച്ച് വിശേഷം പറയുന്ന പോലെ പറയും…… ‘””

Leave a Reply

Your email address will not be published. Required fields are marked *