😈Game of Demons 9 [Demon king] [Climax]

Posted by

 

അവരങ്ങോട്ട് നടന്നു…

തീർത്തും നിശ്ശബ്ദമാണ് അവിടെങ്ങും….

ജോസ് ആ വാതിൽ തള്ളിതുറക്കാൻ നോക്കി….

 

പക്ഷെ പറ്റുന്നില്ല….

വാതിൽ ഉള്ളിന്ന് പൂട്ടിട്ടില്ല…

എന്നാലും എന്തോ തടഞ്ഞ പോലെ ….

ജോസ് ശക്തിയിൽ ഒന്നുകൂടെ തള്ളി…

വാതിൽ അൽപ്പം തുറന്നു…

അൽപ്പം തുറന്ന വാതിലിലൂടെ രണ്ട് കാലുകൾ അവർ കണ്ടു….

 

ജോസ് : എന്റെ കർത്താവേ…. ഇവന്മാർ രാവിലെതന്നെ ഫിറ്റായോ ….

ജോസ് പറഞ്ഞു…

 

ജോസ് : ഡേയ്…… അവിടുന്ന് മാറഡേയ്….. ഞങ്ങക്ക് അകത്തേക്ക് വരണ്ടേ….

 

ആ കിടക്കുന്നവനിൽ നിന്ന് ഒരു അനക്കവും ഇല്ല.

ജോസ് : ഈ പന്നകൾ മാനം കെടുത്തൊല്ലോ…… ഡാ മൻസൂറെ….. ഈ വാതിൽ തള്ളിക്കെ…. അകത്തു ചെന്നേച്ചും വേണം എല്ലാത്തിനേം രണ്ടെണ്ണം പൊട്ടിക്കാൻ…..

 

ജോസ് അയാളുടെ സഹായികളോട് പറഞ്ഞു..

 

അവരിൽ 5 പേര് വന്ന് ആ വാതിൽ തള്ളി തുറന്നു..

വാതിൽ തുറന്നതും എല്ലാവരും ഒരേപോലെ ഞെട്ടി…. ജോണ് ഒഴികെ…

ജോസ് പറഞ്ഞ ആ 20 പേർ പലയിടത്തായി ചിതറി കിടക്കുന്നു….

 

ആർക്കും ബോധമില്ല….

Leave a Reply

Your email address will not be published. Required fields are marked *