😈Game of Demons 9 [Demon king] [Climax]

Posted by

 

ജോസ് : ഡേയ്….. എന്തര്‌ നോക്കി നിക്കണേ…. എല്ലാത്തിനേം പെറുക്കി വല്ല റൂമിലും പൂട്ടിട്…..

 

ജോസ് അയാളുടെ കൂട്ടലികളോട് പറഞ്ഞു.

 

അവരെല്ലാവരെയും തൂക്കി ഒരു റൂമിലേക്ക് കിടത്തി….

 

⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐

 

രാജീവ് രാവിലെ തന്നെ കാറിന്റെ കീ എടുത്ത് മനുവിനെ തിരയുവാൻ ഇറങ്ങി.

സമീറ കൊടുത്ത വാച്ചിൽ gps നോക്കി.

പക്ഷെ ഇപ്പോഴത് ഓഫ് ആയിരുന്നു…

അവസാന ലൊക്കേഷൻ കാണിച്ച സ്ഥലത്ത് പോയ്‌ നോക്കാൻ അവൻ തീരുമാനിച്ചു…

അവൻ വണ്ടി കീ തിരിച്ച് ഓണാക്കി…

വണ്ടി റിവേഴ്സ് എടുക്കാൻ തുനിഞ്ഞതും വീടിന്റെ ഗൈറ്റിലൂടെ ഒരു ബുള്ളറ്റ് ഉള്ളിലേക്ക് വരുന്ന ശബ്ദം കേട്ടു.

 

അവൻ തിരിഞ്ഞു നോക്കി.

 

‘”” മനു…… ‘””

അവന്റെ നാവിൽ നിന്നും ആ പേര് വന്നു.

 

അവൻ വണ്ടി ഓഫ് ചെയ്ത് പുറത്തേക്ക് ചാടി ഇറങ്ങി.

 

മനു വണ്ടി സ്റ്റാൻഡിൽ ഇട്ടു തിരിഞ്ഞതും രാജീവ് ഓടിപ്പോയി അവനെ കെട്ടിപിടിച്ചു.

 

മനു : എന്ത് പറ്റി അളിയാ…..

 

അവൻ വളരെ സാധാരണമായി പറഞ്ഞു.

 

രാജീവ് ; എവടായിരുന്നട നാറി ഇത്ര നേരം….

 

മനു ; സോറി അളിയാ…

 

രാജീവ് : നിനക്കൊന്നും ഇല്ലല്ലോ….

അവൻ മനുവിന്റെ ദേഹത്തും മുഖത്തുമെല്ലാം കൈകൊണ്ട് ഉഴിഞ്ഞു…

 

രാജീവിന്റെ കണ്ണുകളിൽ അവനോടുള്ള സ്നേഹത്തിന്റെ വെപ്രാളം മനു കണ്ടു…

Leave a Reply

Your email address will not be published. Required fields are marked *