😈Game of Demons 9 [Demon king] [Climax]

Posted by

 

 

മനു: ഉറപ്പല്ലേ….

 

അഞ്ചു: ഹമ്മ്..

മനു: എന്നാ ഒന്ന് ചിരിച്ചേ…. വന്നപ്പോ തന്നെ എന്റെ പെണ്ണിന്റേം ആതിടേം കരഞ്ഞ മുഖാ കണ്ടേ…

എനിക്ക് ആകെ നീറുന്നു….

 

അവൾ പതിയെ അവനെ നോക്കി ചിരിച്ചു.

 

മനു: ഇതെന്തോന്ന് ചിരിയാടി പിശാജേ…. ഒന്ന് മനസ്സറിഞ്ഞു ചിരിക്കടി….

അത് കേട്ട് അവൾ ഒന്നുകൂടി നന്നായി ചിരിച്ചു… ആ ചിരിയിൽ അവളുടെ സങ്കടവും വിഷമാവുമെല്ലാം എങ്ങോ പോയി.

മനു: ഹോ…. ഇപ്പോഴാ സമാധാനമായെ… എന്നാലും ഇങ്ങനെ കരയാൻ എങ്ങനെ പറ്റുന്നു നിനക്ക്…..

 

അഞ്ചു: സത്യം പറഞ്ഞാൽ മുത്തശ്ശൻ പോയപ്പോ മുതൽ ഞാൻ കരയാൻ തുടങ്ങിയതാ…

പിന്നെ ഏട്ടൻ രാത്രി എത്താത്തപ്പോ പേടി കൂടി…

രാജീവേട്ടൻ രാവിലെ വരുന്ന് പറഞ്ഞപ്പോ എനിക്ക് സമാധാനം ആയി…’””

 

മനു ഒന്നും ചോദിച്ചില്ല… അവന്റെ കള്ളം സത്യമായിരുന്നോട്ടെന്ന് വച്ചു.

 

മനു : പക്ഷെ എന്നിട്ടും നീ കരഞ്ഞല്ലോ…. ആ മുഖം കണ്ടാൽ അറിയാ….

 

അഞ്ചു: സത്യം പറഞ്ഞാ അപ്പൊ ചെറിയ ആശ്വാസം തോന്നി…. പക്ഷെ ഉള്ള് വല്ലാതെ വേദനിച്ചിരുന്നു….

ഏട്ടന് എന്തോ സംഭവിച്ചുന്ന് ആരോ ഉള്ളിന്ന് പറയും പോലെ….

പിന്നെ രാവിലെ വരാന്ന് പറഞ്ഞിട്ട് വൈകിയപ്പോ….

സഹിക്കാൻ പറ്റാത്തത് കൊണ്ടാ…. എനിക്ക് നല്ല പേടിയും ഉണ്ടാർന്നു….

 

മനു മറുത്തൊന്നും പറഞ്ഞില്ല…

അവൻ അവളുടെ കയ്യിൽ പിടിച്ച് തന്റെ ദേഹത്തേക്കിട്ടു…

ശേഷം ആ ചുണ്ടുകൾ കവർന്നെടുത്തു…

അഞ്ജുവിന്റെ ആതിയും മനുവിന്റെ സ്നേഹവും ആ ചുംബനത്തിൽ ലയിച്ചു ചേർന്നു.

 

അഞ്ചു തന്റെ കരങ്ങൾ മനുവിന്റെ ഷർട്ടിന്റെ ബട്ടണിലേക്ക് നീണ്ടു.

അപ്പോൾ തന്നെ മനു ആ കയ്യിൽ പിടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *